Kerala
ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എം.എസ്. സ്വാമിനാഥന് റിസേര്ച്ച് ഫൗണ്ടേഷന് ഏര്പ്പെടുത്തിയ മിന സ്വാമിനാഥന് നാഷണല് മീഡിയ ഫെല്ലോഷിപ്പ് (എംഎസ്എംഎഫ്) ദീപിക തിരുവനന്തപുരം യൂണിറ്റിലെ സീനിയര് റിപ്പോര്ട്ടര് റിച്ചാര്ഡ് ജോസഫിന്.
ലിംഗസമത്വം, ഗ്രാമീണ വികസനം, കാര്ഷിക മേഖലയിലെ വനിതകളുടെ പങ്ക് എന്നീ വിഷയങ്ങളെക്കുറിച്ചു പഠിക്കുന്നതിനും റിപ്പോര്ട്ടുകള് തയാറാക്കുന്നതിനുമാണ് 60,000 രൂപയുടെ ഫെല്ലോഷിപ്പ് ലഭിക്കുന്നത്. നാലു മാസമാണ് കാലാവധി.
മലയാളം, മറാത്തി, ഹിന്ദി, ഒഡിയ, തമിഴ് എന്നീ ഭാഷകളില് നിന്നും ഓരോ പത്രപ്രവര്ത്തകര്ക്കാണ് ഫെല്ലോഷിപ്പ് നല്കുന്നത്. മറാത്തി-മുകുന്ദ് പിങ്കളെ, ഹിന്ദി-സന ഇജാസ്, ഒഡിയ-ശുഭശ്രീ പരിദ, തമിഴ്-കണ്മണി തങ്കരസു എന്നിവരാണ് മറ്റുള്ളവര്.
NRI
ലണ്ടൻ: വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു കൊല്ലം സ്വദേശിനിക്ക് 26.38 കോടി രൂപയുടെ യുകെ റിസർച്ച് ആൻഡ് ഇന്നവേഷൻ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോഷിപ്പ്.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനി ആരതി രാം ആണ് ഫെലോഷിപ്പിന് അർഹയായിരിക്കുന്നത്. നാല് വർഷത്തേക്ക് ഉള്ള ഗവേഷണത്തിന് 2.2 മില്യൺ പൗണ്ടാണ് (26.38 കോടി രൂപ) ആരതിക്ക് ലഭിക്കുക.
യുകെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രഫസറായ ആരതി റാം 2020ൽ 2.70 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
കിഴക്കനേല ഗവ. എൽപി സ്കൂൾ, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു ആരതി റാമിന്റെ സ്കൂൾ പഠനം.
കേരള സർവകലാശാലയിൽ നിന്ന് എംഎസ്സി ഫിസിക്സ്, കുസാറ്റിൽ നിന്ന് എംഫിൽ, സൗത്ത് കൊറിയയിൽ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് ആരതി യുകെയിൽ എത്തുന്നത്.
പാരിപ്പള്ളി കിഴക്കനേല അയോധ്യയിൽ റിട്ട. സുബേദാർ മേജർ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ യും ശശികലയുടെയും മകളാണ്.
ഭർത്താവ് അഭീഷ് രാജൻ ഉണ്ണിത്താൻ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലക്ചററാണ്. മകൾ ആരുഷി.